കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാര്‍; മെത്രാന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ

തൃശൂര്‍: പാപ്പാത്തിച്ചോലയിലെ കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ക്കെതിരെ സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ. സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയില്‍ എഴുതിയ ലേഖനത്തിലാണ് കുരിശിനെ വിമര്‍ശിച്ച മെത്രാന്മാര്‍ പോഴന്മാരാണെന്ന് ടോം സക്കറിയ പറഞ്ഞത്. വിശുദ്ധ കുരിശേ ആരാധന എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ കത്തോലിക്ക, യാക്കോബായ സഭാ നേതൃത്വത്തെ ടോം സക്കറിയ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ലേഖനത്തില്‍ പട്ടുവസ്ത്രവും സുഭിക്ഷഭോജനവുമായി കഴിയുന്നവരാണ് കുരിശിനെ തള്ളിപ്പറഞ്ഞത്. കുരിശിനെ ആക്ഷേപിച്ച മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല എന്നും അദ്ദേഹം പറയുന്നു. പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയ കുരിശില്‍ നിന്ന് ദിവ്യ തേജസ്സ് പ്രത്യക്ഷപ്പെട്ടുവെന്നും ടോം സക്കറിയ അവകാശപ്പെട്ടു.
ടോം സക്കറിയയുടെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍
അനേകരും ക്രിസ്ത്യാനികളല്ല. കാരണം അവര്‍ വചനം അനുസരിക്കുന്നില്ല. കയ്യേറ്റം നടത്താന്‍ ഉണ്ടാക്കിയ മറയാണേ്രത ആ കുരിശ്്. നിങ്ങളെയോര്‍്ത്ത് ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ തകര്‍ത്തത് ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയമാണ്. അവരുടെ കണ്ണുകളില്‍ നിന്ന് ഒഴൊകുന്ന കണ്ണീര്‍ നിങ്ങളുടെ മേല്‍ ശാപമായി പതിക്കുക തന്നെ ചെയ്യും. നിങ്ങള്‍ വിധിച്ച വിധി നിങ്ങളുടെ മേല്‍ തന്നെ പതിക്കട്ടെ വിജാതീയരെയോ രാഷ്ട്രീയക്കാരേയോ ഒന്നും പറയുന്നില്ല. അവരെക്കൊണ്ടത് ചെയ്യിക്കുകയും പറയിക്കുകയും ചെയ്യാന്‍ കാരണക്കാര്‍ സഭാ നേതൃത്വമാണ്.

ഒരു യാക്കോബായ മെത്രാന് ദര്‍ശനം കിട്ടിപോലും കുരിശു തകര്‍ത്തത് കര്‍ത്താവിന് സന്തോഷമായത്രെ. പട്ടുവസ്ത്രവും സുഭിക്ഷ ഭോജ്യവുമായി കഴിഞ്ഞ ധനവാന്‍ കിടന്ന നരകാഗ്‌നി നിങ്ങളെ കാത്തിരിക്കട്ടെ. കര്‍ത്താവ് അനുവദിച്ചതുകൊണ്ടുമാത്രമാണ് ആ കുരിശ് തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. അത് തകര്‍ക്കപ്പെടുക എന്നത് ദൈവനിശ്ചയമായിരുന്നു.

© 2024 Live Kerala News. All Rights Reserved.