ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീര്‍ ശ്രീനഗറിന് അടുത്ത് ദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്ക്. കുല്‍ഗ്രാമിനടുത്തായിരുന്നു ആക്രമണം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

© 2024 Live Kerala News. All Rights Reserved.