കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു. .
മൃഗങ്ങള്‍ക്ക് മേലുള്ള ക്രൂരത അവസാനിപ്പിക്കുക എന്ന നിയമത്തിന്റെ മറവില്‍ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കലാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശ്യം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്നും വിഎസ് സുനില്‍ കുമാര്‍ കുട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്‍റെ ഉത്തരവ് ഒരുകാരണവശാലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
മോഡി സര്‍ക്കാര്‍ സര്‍ക്കാര്‍ ഭരണഘടന വിരുദ്ധമായ തീരുമാനം ആണ് എടുക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.. ഇതൊരു രാഷ്ട്രീയമായ തീരുമാനല്ല. ഇത് വര്‍ഗീയമയാ തീരുമാനമാണ്. പാര്‍ലിമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനം എങ്ങനെയാണ് എടുക്കുക എന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച്ചയാണ് പുറത്തിറക്കിയത്. ഉത്തരവില്‍ പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.