അതിരപ്പള്ളി ജല വെെദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായിക വകുപ്പ് മന്ത്രി എസി മൊയ്തീന്‍. പദ്ധതി സമയവായത്തിലൂടെ നടപ്പാക്കുമെന്നും പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി തീരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും യോജിച്ചു പ്രവര്‍ത്തിച്ചാല്‍ അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യൂതി മന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു. നിലമ്പൂരില്‍ മലപ്പുറം ജില്ല സമ്പൂര്‍ണ്ണ വൈദ്യൂതികരിച്ചെന്ന് പ്രഖ്യാപിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനത്തിന് പരിസ്ഥിതി വാദികള്‍ എതിരുനില്‍ക്കുകയാണ്. അതിരപ്പള്ളി പദ്ധതി എതിര്‍ക്കുന്നവര്‍ക്ക് ഒരു നിമിഷം പോലും എസി ഉപേക്ഷിച്ച് നില്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരടക്കം എതിര്‍പ്പ് ഉയര്‍ത്തിയിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടായിരുന്നു പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. സിപിഐ അടക്കം ഘടകക്ഷികളും പദ്ധതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.