പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യം കൈവന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സ്വാമിക്ക് കിട്ടിയ ശിക്ഷയെന്നും അദ്ദേഹം പാലക്കാട് നടന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചോദിച്ചത് പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ്. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.