വ്യാജപ്രേമത്തില്‍ അന്‍വര്‍ റഷീദ് കുടുങ്ങും..? അന്വേഷണം അന്തിമഘട്ടത്തിലേക്ക്..

കൊച്ചി:പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്തു വന്നതുമായി നടക്കുന്ന അന്വേഷണം പുതിയ വഴിതിരുവിലേക്ക്. നിര്‍മ്മാതാവിന്റെ ബന്ധു അടകം 3 പേരെ വീണ്ടും ചോദ്യം ചെയ്യും. സെന്‍സറിങ്ങിന് നല്‍കിയ 3 ഡി.വി.ഡികളില്‍ ഒന്ന് നശിപിച്ചു. ഡിവിഡി നശിപ്പിച്ചതിന് പിന്നില്‍ നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെ ബന്ധുവിന് പങ്കുള്ളതായാണ് സൂചന. അന്‍വര്‍ റഷീദിന്റെ അറിവോടെയാണ് വ്യാജ പ്രേമം പുറത്തിറങ്ങിയതെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. സിനിമയുടെ എഡിറ്റിംങ്ങ് നടന്ന സ്റ്റുഡിയോ, സെന്‍സറിംങ് ബോര്‍ഡ്, അണിയറ പ്രവര്‍ത്തകര്‍, നിര്‍മാതാവ്, തുടങ്ങിയ അഞ്ച് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് ആന്റി പൈറസി സെല്‍ നല്‍കുന്ന വിവരം. സെന്‍സര്‍ കോപ്പി പുറത്തിറങ്ങിയതിന് പിന്നില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എഡിറ്റിംങ് സ്റ്റുഡിയോയില്‍ നിന്ന് പ്രേമം ചോരാനുള്ള സാധ്യതയും നേരത്തെ പോലീസ് പരിശോധിച്ചിരുന്നു.

ചിത്രം ചോര്‍ന്നതിന് പിന്നില്‍ പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം മുന്‍മന്ത്രി ഗണേഷ് കുമാറും ആരോപിച്ചിരുന്നു.

വ്യാജപകര്‍പ്പിന് പിന്നില്‍ ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ ഉണ്ടെന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ആരോപണം.

സെന്‍സറിങിനായി ഏത്തുന്ന എല്ലാ സിനിമയും പെന്‍ ഡ്രൈവ് ലേക്ക് കോപ്പി ചെയിതായും കണ്ടെത്തി .സെന്‍സര്‍ ബോര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത് .

© 2024 Live Kerala News. All Rights Reserved.