ജിഎസ്ടി കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം നേട്ടം കിട്ടുന്നതാകാമെന്ന് ധനമന്ത്രി; ‘കേരളത്തിന്റെ വരുമാനം കുറയും; കേന്ദ്രത്തിന്റെ തയ്യാറെടുപ്പുകള്‍ അപര്യാപ്ത്യം’

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ വരുമാനം കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ചരക്ക് സേവന നികുതി(ജിഎസ്ടി) നിലവിലെ നിരക്കിനെക്കാള്‍ താഴ്ന്ന നിരക്കിലാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്നോടിയായി കേന്ദ്രത്തിന്റെ തയ്യാറെടുപ്പുകള്‍ അപര്യാപ്തമാണ്. അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമം വേണം.
കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം നേട്ടം കിട്ടുന്നതാകാം ജിഎസ്ടി. ഒരുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ആദ്യമുണ്ടാകും. എല്ലാ ഉത്പന്നങ്ങളുടെയും നിലവിലെ നിരക്ക് പരസ്യപ്പെടുത്തണം. നികുതി വെട്ടിപ്പില്ലാതാകും എന്ന ഗുണം ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകും. നികുതി നിരക്ക് കുറയ്ക്കുന്നതിനെ ഒരു ധനമന്ത്രിക്ക് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ കഴിയില്ല. ജൂലൈ ഒന്നിനുശേഷവും കേരളത്തില്‍ ചെക്ക്‌പോസ്റ്റുകള്‍ തുടരും. ഡിസംബര്‍ മാസം വരെ ചെക്ക്‌പോസ്റ്റുകള്‍ തുടരും. ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അതിനായി ടെന്‍ഡര്‍ വിളിക്കുമെന്നും ഐസക്ക് പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.