കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ ഭരണാനുമതി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാംഘട്ടത്തിനാണ് പുതുക്കിയ ഭരണാനുമതി. 2577 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ നീട്ടുന്ന മെട്രൊയ്ക്ക് മൊത്തം പതിനൊന്ന് സ്റ്റോപ്പുകളായിരിക്കും ഉണ്ടാകുക.
കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷന്‍, പാലാരിവട്ടം ബൈപ്പാസ്. ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജങ്ഷന്‍, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക് ആദ്യ ക്യാംപസ്, ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട ക്യാംപസ് എന്നീ സ്റ്റോപ്പുകളാണ് കണക്കാക്കിയിരിക്കുന്നത്. പാലാരിവട്ടം, പടമുഗല്‍ പിന്നിട്ട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെത്തി അവിടെ നിന്നുമായിരിക്കും ഇന്‍ഫോപാര്‍ക്കിലേക്ക് പ്രവേശിപ്പിക്കുന്നത്.