തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് മുപ്പതിന് തന്നെ ഇത്തവണ മഴ തുടങ്ങും. 96 ശതമാനം മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്‍നിനോ ഭീഷണി ഒഴിഞ്ഞതാണ് മഴ നേരത്തെ എത്താന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയിരുന്നു. സാധാരണ മെയ് 17 മുതലാണ് ദ്വീപില്‍ മഴയെത്താറെങ്കിലും ഇത്തവണ മൂന്ന് ദിവസം മുന്‍പ് തന്നെ മഴയെത്തിയിരുന്നു. ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, ആന്‍ഡമാന്‍ സമുദ്രം, വടക്കന്‍ ആന്‍ഡമാന്‍ സമുദ്രത്തിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ചയോടെ കാലവര്‍ഷമെത്തിയത്.