സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയില്‍ 83.37 ശതമാനം വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വിജയശതമാനമെന്നും(87.22) തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 80.94 എന്നതായിരുന്നു വിജയശതമാനം. ഇത്തവണ അത് കൂടിയെന്നും മന്ത്രി വ്യക്തമാക്കി. 305,262 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കുടൂതല്‍ എ പ്ലസ് നേടിയ ജില്ല എറണാകുളവും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ ജില്ല മലപ്പുറവുമാണ്.83 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടിയതായും ഇതില്‍ എട്ടു സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉളളതായും മന്ത്രി പറഞ്ഞു. വിജയശതമാനം കൂടിയ 21 സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാണ്.
പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. സേ പരീക്ഷകള്‍ക്ക് ഈ മാസം 22ാം തിയതി വരെ അപേക്ഷിക്കാം. ജൂണ്‍ ഏഴുമുതല്‍ 13 വരെയാണ് സേ പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 30,31 എന്നീ തിയതികളിലായിരിക്കും നടക്കുന്നത്. പുനര്‍മൂല്യ നിര്‍ണയത്തിനായി ഈ മാസം 25 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനവും മേയ് മാസത്തില്‍ തന്നെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
താഴെ കാണുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ പരീക്ഷഫലം അറിയാനാകും.
www.kerala.gov.in
www.keralaresults.nic.in
www.results.itschool.gov.in,
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in