കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം നടന്നത് അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. അവിടെ നടത്തിയ സമാധാന ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയോടെയല്ലെന്നാണ് ഇത് ചൂണ്ടികാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂരിലെ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശനം ഉന്നയിച്ചു. സര്‍വ്വകക്ഷിയോഗത്തിന് ശേഷവും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് എന്ത് കൊണ്ടെന്ന് പരിശോധിക്കണമെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കണ്ണൂരിലെ കൊലപാതകത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.