കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനേത്തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ആര്‍എസ്എസ് പയ്യന്നൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ആയ ബിജുവാണ് കൊല്ലപ്പെട്ടത്. പാലക്കോട് പാലത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പയ്യന്നൂരിലെ സിപിഐ(എം) പ്രവര്‍ത്തകനായിരുന്ന ധന്‍രാജിനെ കൊലപെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു.
ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ ഇടിച്ചുവീഴ്ത്തിയശേഷം മാരകായുധങ്ങള്‍കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ സംഭവസ്ഥലത്ത് തന്നെ രക്തം വാര്‍ന്ന് മരിച്ചു. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിപിഐ(എം) പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബിജു രണ്ട് ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 2016 ജൂലൈയിലാണ് രാമന്തളി കുന്നരുവില്‍ സ്വദേശിയായ ധനരാജ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ധനരാജിനെ വെട്ടിക്കൊന്നത്.

© 2022 Live Kerala News. All Rights Reserved.