കൊച്ചി എറണാകുളം മഹാരാജാസ് കോളെജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളും യൂണിയന്‍ ചെയര്‍മാനും ഉള്‍പ്പെടെയുളള ആറുവിദ്യാര്‍ത്ഥികളെ കോളെജില്‍ നിന്നും പുറത്താക്കാന്‍ അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി ദിനേശ്, മുഹമ്മദ് അമീര്‍, വിഷ്ണു സുരേഷ്, കെ.എഫ് അഫ്രീദി, പ്രജിത് കെ ബാബു, ഹരികൃഷ്ണന്‍ എന്നിവരെയാണ് കോളെജില്‍ നിന്നും ടിസി നല്‍കി പറഞ്ഞയക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ നിലവില്‍ കോളെജില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ആറുപേരെയും അന്വേഷണ വിധേയമായി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2017 ജനുവരി 19നാണ് മഹാരാജാസ് കോളെജ് പ്രിന്‍സിപ്പലിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ കോളെജ് പ്രിന്‍സിപ്പലിന്റെ കസേരയെടുത്ത് കോളെജ് മുറ്റത്തിട്ട് കത്തിച്ചത്. ഇതേറെ വിവാദമായതിനെ തുടര്‍ന്ന് അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും നിരവധി വിദ്യാര്‍ത്ഥി സംഘടനകളും എസ്എഫ്‌ഐക്കെതിരെ രംഗത്തെത്തിയിരുന്നു.
കോളെജിലെ അധ്യാപകരുടെ സംഘമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍ ബീനയെ ഭീഷണിപ്പെടുത്തിയ രണ്ടുവിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കസേര കത്തിക്കലില്‍ ഉള്‍പ്പെട്ട ഹരികൃഷ്ണന്‍ അടക്കമുളള രണ്ടു പേരാണ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയതും