ഇടുക്കി: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മന്ത്രി എംഎം മണി. സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമയ്ക്കെതിരെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്ന് അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.
‘പൊമ്പളൈ ഒരുമ വന്നു അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു പണി എന്ന്. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാവരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം.’
എംഎം മണി
മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി രംഗത്തെത്തി. മണി നേരിട്ട് വന്ന് മാപ്പു പറയുന്നത് വരെ സമരം ചെയ്യുമെന്ന് ഗോമതി പറഞ്ഞു.