ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ചു. പട്ടണക്കാട് സ്വദേശി അനന്തുവാണ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പട്ടണക്കാട് ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കൊലപാതകം. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ഉത്സവപറമ്പില്‍ സംഘര്‍ഷം ഉണ്ടായത്.
അനന്തുവിനെ സംഘം ഓടിച്ചിട്ട് മര്‍ദ്ദിച്ച് തറയില്‍ വീഴ്ത്തിയ ശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.ക്ഷേത്ര പരിസരത്ത് വെച്ച് തന്നെ അനന്തു മരിച്ചതായി പോലീസ് പറയുന്നു.അനന്തു മുന്‍പ് ആര്‍.എസ്.എസ് ശാഖയില്‍ പോകാറുണ്ടായിന്നുവെന്നും പിന്നീട് അത് നിര്‍ത്തിയെന്നും ഇതാണ് തര്‍ക്കത്തിന് കാരണമായതെന്നുമാണ് സൂചന.സംഭവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇതില്‍ അനന്തുവിന്റെ സഹപാഠികളും ഉള്‍പ്പെടുന്നു.