മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയും

തിരുവനന്തപുരം: ലൈംഗീകാരോപണ വിവാദത്തില്‍ രാജിവെച്ചൊഴിഞ്ഞ എ കെ ശശീന്ദ്രന്റെ സ്ഥാനത്തേക്ക് എന്‍സിപി നേതാവും വ്യവസാസിയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗത വകുപ്പു തന്നെയാണ് തോമസ് ചാണ്ടിക്കും ലഭിക്കുക.
ശശീന്ദ്രന്‍ തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്നലെയാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണം നടത്തി, കുറ്റവിമുക്തമായ ശേഷം ശശീന്ദ്രന്‍ തിരിച്ചെത്തട്ടെ എന്നാണ് എല്‍ഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമായത്. എന്‍സിപി
കേന്ദ്രനേതൃത്വവും സംസ്ഥാനനേതൃത്വവും ഈ തീരുമാനമാണ് മുന്നോട്ടുവെച്ചത്. ഇത് എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി.

© 2024 Live Kerala News. All Rights Reserved.