പീഡനക്കേസ് പ്രതിക്ക് 25 വര്‍ഷം ശിക്ഷ വിധിച്ചു; വയനാട് പോക്‌സോ കോടതി ജഡ്ജിക്കുനേരെ പ്രതിയുടെ ചെരുപ്പേറ്

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പോസ്‌കോ കോടതിയില്‍ ജഡ്ജിക്കുനേരെ പ്രതി ചെരുപ്പ് എറിഞ്ഞു.ജഡ്ജി എസ്.എച്ച് പഞ്ചാപകേശനു നേരെയാണ് പ്രതി ചെരുപ്പെറിഞ്ഞത്. മേപ്പാടി സ്വദേശി അറുമുഖനാണ് ജഡ്ജിക്കുനേരെ ചെരുപ്പെറിഞ്ഞത്. 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം ശിക്ഷച്ചുകൊണ്ടുള്ള വിധി ജഡ്ജി പ്രസ്താവിച്ചതിനു പിന്നാലെയാണ് അറുമുഖന്‍ ജഡ്ജിക്കുനേരെ ചെരുപ്പെറിഞ്ഞത്.2014ല്‍ ഉണ്ടായ കേസിന്റെ വിധി ഇന്നാണ് കോടതി പ്രഖ്യാപിച്ചത്.വിധിയില്‍ പ്രകോപിതനായാണ് പ്രതി കാലില്‍ കിടന്നിരുന്ന ചെരുപ്പ് ജഡ്ജിക്ക് നേരെ എറിഞ്ഞതെന്ന് പൊലീസ് പറയുന്നത്.അതിനിടെ ചെറുപ്പേറിനെ തുടര്‍ന്ന് ജഡ്ജി കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സതേടി.

© 2024 Live Kerala News. All Rights Reserved.