എംഎം മണിക്ക് വിഎസിന്റെ മറുപടി;ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം; മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്;ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ്

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട്  വൈദ്യുതിമന്ത്രി എം.എം. മണിക്ക് വി.എസ്. അച്യുതാനന്ദന്റെ മറുപടി. മൂന്നാറില്‍ കാര്യങ്ങള്‍ പഠിക്കാത്തത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഇന്നലെ മന്ത്രി എംഎം മണി വിഎസിനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മറുപടി. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങള്‍ തളളിയും ഇന്നലെ മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ ഭൂമി കൈയേറ്റമില്ല. എസ് രാജേന്ദ്രന്‍ എംഎല്‍എ അവകാശപ്പെടുന്നത് അദ്ദേഹത്തിന് പട്ടയമുണ്ടെന്നാണ്. അയാള്‍ അവിടെ ജനിച്ചുവളര്‍ന്നയാളാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും മണി വ്യക്തമാക്കി. വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകുമെന്നും കഴിഞ്ഞ ദിവസം എം.എം.മണി പറഞ്ഞത്. ഇതിനാണ് വിഎസിന്റെ മറുപടി.

© 2024 Live Kerala News. All Rights Reserved.