നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി;വി.എസ് സെന്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും;സുബ്രതോ ബിശ്വാസ് പുതിയ ആഭ്യന്തര സെക്രട്ടറി തീരുമാനം മന്ത്രിസഭ യോഗത്തില്‍

തിരുവനന്തപുരം: എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവില്‍ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോയെ തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി വഹിക്കുന്ന നളിനി നെറ്റോ ഐ.എ.എസുകാരില്‍ ഏറ്റവും സീനിയറാണ്. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പദവിയും അവര്‍ വഹിച്ചു വരികയായിരുന്നു.ഐഐഎസ് തലപ്പത്ത് നിരവധി അഴിച്ചുപണികള്‍ നടത്തി. വി.എസ് സെന്തിലിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സുബ്രതോ ബിശ്വാസിനെ ആഭ്യന്തര സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.ആശ തോമസിനെ പൊതുമരാമത്ത് സെക്രട്ടറിയായും പി.എ ബാലകിരണിന് ടൂറിസം ഡയറക്ടറുടെ പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്. ഹരിത വി കുമാര്‍ പഞ്ചായത്ത് സെക്രട്ടറിയാകും.ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് പുറമെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസും മാര്‍ച്ച് 31ന് വിരമിക്കും. ഇരുവര്‍ക്കും ബുധനാഴ്ച സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയെന്റ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യാത്രയയപ്പ് നല്‍കും.

© 2024 Live Kerala News. All Rights Reserved.