നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍;പിടിയിലായത് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റിലായത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയതായിരുന്നു വര്‍ഗീസ്. ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് ഉതുപ്പ് വര്‍ഗീസിനെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഉതുപ്പ് വര്‍ഗീസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നിരവധിപേരെ പറ്റിച്ച് കോടിക്കണക്കിന് രൂപ സ്വന്തമാക്കിയതിനെ തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കേസിലെ മൂന്നാംപ്രതിയാക്കിയിരുന്നു. കുവൈത്തിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ എന്നിരിക്കെ 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതമാണ് അല്‍ സറഫാ ഏജന്‍സി നിയമനത്തിനായി വാങ്ങിച്ചിരുന്നത്.1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്.

© 2024 Live Kerala News. All Rights Reserved.