തോമസ് ചാണ്ടി എന്‍സിപിയുടെ മന്ത്രിയാകും;തീരുമാനം പാര്‍ട്ടി നേതൃയോഗത്തില്‍; തീരുമാനം ഇടതുമുന്നണിയെ അറിയിക്കും

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടി എംഎല്‍എയെ മന്ത്രിയാക്കണമെന്ന് എന്‍സിപി സംസ്ഥാന നേതൃയോഗം.എല്‍ഡിഎഫിനെ തീരുമാനം അറിയിക്കാനും പാര്‍ട്ടി തീരുമാനിച്ചു. എകെ ശശീന്ദ്രന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും.ഇതാദ്യമായാണ് തോമസ് ചാണ്ടി മന്ത്രി പദത്തിലെത്തുന്നത്.എ.കെ ശശീന്ദ്രന്‍ തന്നെയാണ് തോമസ് ചാണ്ടി മന്ത്രിയാകണമെന്ന ആവശ്യം പറഞ്ഞത്. എല്ലാവരും ഒരേസ്വരത്തില്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.എല്‍.ഡി.എഫിന്റേയും കേന്ദ്രത്തിന്റേയും അംഗീകാരം ഉടന്‍ കിട്ടുമെന്നാണ് കരുതുന്നത്. എ.കെ ശശീന്ദ്രനെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണം തെളിയിക്കപ്പെടണം. അദ്ദേഹം സത്യസന്ധനാണ് എന്ന കാര്യം ജനങ്ങള്‍ക്ക് മനസിലാകും എന്നതില്‍ സംശയമില്ല.മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ ദുബായില്‍ നിന്നും തിരിച്ചെത്തിയ തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. ഗതാഗതവകുപ്പ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത് എന്‍സിപിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.ഫോണ്‍വിളി വിവാദത്തില്‍ എകെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ അടുത്ത നിമിഷം മന്ത്രിസ്ഥാനം അദ്ദേഹത്തിന് കൈമാറുമെന്ന് തോമസ് ചാണ്ടി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.