രാജസ്ഥാനില്‍ മരം വെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ മരം വെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു. ലളിത എന്ന യുവതിയെയാണ് ഗ്രാമവാസികള്‍ ജീവനോടെ കത്തിച്ചത്. ജോധ്പൂരില്‍ നിന്നും 100കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ വേണ്ടി തന്റെ തോട്ടത്തില്‍ നിന്നും മരം മുറിക്കുന്നത് തടഞ്ഞ യുവതിയെയാണ് ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ചുട്ടുകൊന്നത്.മരം വെട്ടുന്നതില്‍ യുവതി എതിര്‍ത്തതിന് രോഷംപൂണ്ട ഒരുകൂട്ടമാളുകള്‍ യുവതിയെ ആക്രമിക്കുകയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ യുവതി മരിക്കുകയായിരുന്നു. സംഭവത്തില്‍ ഗ്രാമമുഖ്യനടക്കം പത്ത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

© 2024 Live Kerala News. All Rights Reserved.