ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ്;ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി; തെളിവുകള്‍ നിലനില്‍ക്കില്ല; വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ഡിജിപി തള്ളി

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന് വിജിലന്‍സ്റിപ്പോര്‍ട്ട്.അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. ജിഷ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് അമീറുല്‍ ഇസ്ലാമിെന്റതല്ലാത്ത ഒരാളുടെ വിരലടയാളം കൂടി ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷിച്ചില്ല. അതിനാല്‍ തന്നെ അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഡി.ജി.പിക്ക് കൈമാറി. 16 പേജുള്ള റിപ്പോര്‍ട്ട് ഡിജിപി തള്ളി. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന പരാതികളാണ് വിജലന്‍സ് പരിശോധിച്ചത്. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് അനധികൃതമായി ഇടപെട്ടുവെന്ന് എ.ഡി.ജി.പി ബി.സന്ധ്യയും ആരോപിച്ചു.അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണസംഘത്തിെന്റ മനോവീര്യം തകര്‍ക്കാനുമുള്ള ശ്രമമാണെന്നും ബി.സന്ധ്യ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണു ജിഷയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ നിലയിലായിരുന്നു മൃതദേഹം. സംഭവ ദിവസം വൈകുന്നേരം 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണു പ്രതിക്കെതിരായ പ്രധാന കുറ്റം. പ്രതി അമീറുല്‍ ഇസ്!ലാമിനെ തമിഴ്‌നാട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.