യുഎസിന് പിന്നാലെ ബ്രിട്ടനും;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തി

ബ്രിട്ടന്‍:യുഎസിന് പിന്നാലെ ബ്രിട്ടനും എട്ട് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി .ലാപ് ടോപ്, ടാബ്‌ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് വിലക്ക്.ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്ന് ബ്രിട്ടീഷ് വക്താവ് പറഞ്ഞു.16 സെന്റീമീറ്ററില്‍ താഴെ നീളവും 9.3 സെന്റീമീറ്ററില്‍ താഴെ വീതിയും 1.5 സെന്റീമിറ്ററില്‍ താഴെ കനവുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാത്രമേ ഇനി യുഎസിലേക്കും ബ്രിട്ടനിലേക്കുമുള്ള യാത്രയില്‍ കൈയില്‍ കരുതാനാകൂ. ചുരുക്കിപറഞ്ഞാല്‍ മൊബൈല്‍ ഫോണും ക്യാമറകളും മാത്രമായി കാബിന്‍ ബാഗിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒതുങ്ങും. യാത്രക്കാര്‍ക്ക് ചെക് ചെയ്തതിനു ശേഷം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബ്രിട്ടനിലേക്ക് കൊണ്ടുവരാനുള്ള അനുവാദം ലഭിക്കും. സ്‌ഫോടക വസ്തുക്കള്‍ പോര്‍ട്ടബില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കൊണ്ടുവന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാനത്താവളങ്ങള്‍ ഇത്തരത്തില്‍ ആക്രമിക്കപെടാനുള്ള സാധ്യത ഉണ്ടെന്നും ഇന്റലിജന്‍സ് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്ട്രോണിക്ക് ഉപകരണം യാത്രയില്‍ കൂടെ കൂട്ടുന്നതില്‍ വിലക്ക് ഏര്‍പെടുത്തിയത്. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയതും രഹസ്യാന്വേഷണ വിഭാഗം തന്നെയാണ്.ഈജിപ്തിലെ കയ്‌റോ, ജോര്‍ദ്ദാനിലെ അമാന്‍, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസാബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ധ, തുര്‍ക്കിയിലെ ഇസ്താംബുള്‍, യുഎഇയിലെ ദുബായ്, അബുദാബി എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് അമേരിക്ക നേരത്തെ വിലക്കേര്‍പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.