കോഴിക്കോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്

തിക്കോടി: കോഴിക്കോട് തിക്കോടിയില്‍ ടിപ്പര്‍ ലോറിയിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു.കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്രിന്‍ (7) എന്നിവരാണ് മരിച്ചത്. ആദിലും സഹ്രിനും കൊയിലാണ്ടി മര്‍ക്കസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.നാലു പേര്‍ക്ക് പരിക്ക്. മൃതദേഹങ്ങള്‍ കൊയിലാണ്ടി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.കൊയിലാണ്ടി കൊല്ലത്ത് ഖദീജ മന്‍സിലില്‍ ഫാത്തിമ നൗഫിയ (27), ഇവരുടെ സഹോദരന്‍ വടകര താഴങ്ങാടി ആടുമുക്ക് കെ.പി.സില്‍ നൗഷാദ്, നാലു കുട്ടികള്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ഫാത്തിമ നൗഫിയ, നൗഷാദ്, രണ്ടു കുട്ടികള്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തിക്കോടി പാലൂര്‍ ജുംഅ മസ്ജിദിന് സമീപം ദേശീയപാതയില്‍ രാവിലെ 6.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി കാറിലിടിച്ച് മുകളിലേക്ക് മറിയുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.