ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാറിന്റെ അഗ്‌നിപരീക്ഷ ഇന്ന്; വിശ്വാസവോട്ടെടുപ്പ് ഇന്ന്

പനാജി: ഗോവ നിയമസഭയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് ഇന്ന് അഗ്നിപരീക്ഷ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാര്‍ ഇന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിശ്വാസവോട്ട് തേടുന്നത് നേരത്തെയാക്കിയത്. 17അംഗങ്ങളുമായി വലിയ ഒറ്റകക്ഷിയായിരിക്കെ തങ്ങളെ മറികടന്ന് ഗവര്‍ണര്‍ മൃദൃലാ സിന്‍ഹ 13 പേരുള്ള ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഗോവ നിയമസഭയിലെ 40 അംഗങ്ങളില്‍ 21 പേരുടെ പിന്തുണ ഉറപ്പാക്കിയ ബി.ജെ.പി കൂടെനിന്ന ചെറുപാര്‍ട്ടി എം.എല്‍.എമാര്‍ക്കും രണ്ട് സ്വതന്ത്രര്‍ക്കും മന്ത്രിസഭയില്‍ ഇടം നല്‍കി. ചൊവ്വാഴ്ചയായിരുന്നു പരീകര്‍ മന്ത്രിസഭയുടെ സത്യപ്രതിജഞ. പരീ്ക്കര്‍ അടക്കം അധികാരമേറ്റ 10 പേരില്‍ മൂന്നുപേര്‍ മാത്രമാണ് ബി.ജെ.പിയില്‍ നിന്നുള്ളത്. ഇനി അവശേഷിക്കുന്നത് രണ്ടുപേര്‍ മാത്രമാണ്. ഇവരുടെ പിന്തുണ കോണ്‍ഗ്രസിന് ഉപകരിക്കില്ല. ഭൂരിപക്ഷം തെളിയിച്ചതിനുശേഷം വകുപ്പ് വിഭജനം നടത്തുമെന്ന് പരീകര്‍ പറഞ്ഞു. അതേസമയം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ പ്രഭാകര്‍ ടിംബ്ള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തിയിട്ടും എഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനെത്തടര്‍ന്നായിരുന്നു രാജി. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രചരണം മുഴുവന്‍ ബിജെപിയ്ക്ക് എതിരായിരുന്നു. എന്നാല്‍ ഭരണം നേടാന്‍ കാത്തിരുന്ന ബിജെപിയെ തങ്ങളുടെ മൂന്ന് എംഎല്‍എമാര്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. തീരുമാനം അംഗീകരിക്കാവുന്നതല്ല. ഇനി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അതുകൊണ്ട് ഇനി തനിക്ക് പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കാന്‍ കഴിയില്ലെന്നും പ്രഭാകര്‍ ടിംബ്ള്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.