വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു;കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍

വര്‍ക്കല:തിരുവനന്തപുരം വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. എംജിഎം സ്‌കൂളിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കോപ്പിയടിച്ചെന്നാരോപിച്ച് അര്‍ജുനെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നുമാണ് മാതാവ് പരാതിയില്‍ പറയുന്നത്.അര്‍ജുന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു. മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്റെ അമ്മ പറഞ്ഞു. എന്നാല്‍, മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ബന്ധുക്കളുടെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. അതേസമയം തങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോപ്പയടിക്കരുത് എന്ന മുന്നുറിയിപ്പു നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം.ഇന്നലെയാണ് അര്‍ജുനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.