സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ല; പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്നും എം.എം.മണി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.ഏതു സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ കെ.വി. അബ്ദുല്‍ ഖാദറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ തീരുമാനിച്ചതായി മന്ത്രി മണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

© 2025 Live Kerala News. All Rights Reserved.