കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ യുപി മുന്‍മന്ത്രി അറസ്റ്റില്‍;ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്‌നൗവില്‍ നിന്നാണ് പിടികൂടിയത്

ലക്‌നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രജാപതിയെ ലക്‌നൗവില്‍ നിന്നുമാണ് പിടികൂടിയത്. ഇതേ കേസില്‍ രണ്ട് പേരെ നോയിഡയില്‍ നിന്നും പ്രത്യേക അന്വേഷണ സംഖം അറസ്റ്റ് ചെയ്തിരുന്നു. 17 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു.മാനഭംഗകേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിക്കുകയായിരുന്നു. നാല് ആഴ്ചകള്‍ക്ക് മുന്‍പ് ഇയാളുടെ പാസ്‌പോര്‍ട്ടും പിന്‍വലിച്ചിരുന്നു.ഫെബ്രുവരി 27നാണ് മുന്‍മന്ത്രിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. 2014ലാണ് കേസിനാസ്പതമായ സംഭവം. യുവതിയെ മാനഭംഗപ്പെടുത്തുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രജാപതിക്കെതിരെയുള്ള കേസ്.ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രജാപതി പ്രശ്‌നം ബിജെപി വിഷയമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.