മുഖ്യമന്ത്രി ഉള്‍പ്പെടെ 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നു;ബിഎസ്എന്‍എല്ലില്‍ പരാതിപ്പെട്ടിട്ട് നടപടി ഇല്ല; പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും അനില്‍ അക്കര

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന്് ആരോപണം.
നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെയാണ് അനില്‍ അക്കരയാണ് ഇക്കാര്യം ഉന്നയിച്ചത്.സിപിഐഎം നേതാക്കള്‍ക്ക് പോലും ഇതില്‍ നിന്നും രക്ഷയില്ല. 27 സിപിഐഎം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിഎസ്എന്‍എല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനില്‍ അക്കര ആരോപിച്ചു.പൊലീസ് ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കുന്നില്ല. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ ഗുരുതരമായ ആരോപണം ഉന്നയിച്ചത്

© 2024 Live Kerala News. All Rights Reserved.