നടന്‍ ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കോപ്പിയടിയെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ; വീഡിയോ കാണാം

കോഴിക്കോട്: നടന്‍ ജയസൂര്യയുടെ മകന്‍ പത്തുവയസുകാരന്‍ ആദി എന്ന അദ്വൈത് ജയസൂര്യ സംവിധാനം  ചെയ്ത ഷോര്‍ട്ട് ഫിലിമായ ‘ഗുഡ് ഡേ’യുടെ പ്രമേയം ’72 kg’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ  പകര്‍പ്പാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. ’72 kg’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് തമര്‍ കെ.വി ആണ്. മകന്റെ ആഗ്രഹ പ്രകാരം യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ‘ഗുഡ് ഡേ’ പുറത്തിറക്കിയത് എന്ന വിവരം നടന്‍ ജയസൂര്യ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കാണാം:

പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിതമായി മുന്നില്‍പ്പെട്ട ഒരു യാചകന് സമ്മാനവുമായെത്തുന്ന കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്വൈത് തന്നെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം എഡിറ്റിംഗും അദ്വൈതിന്റേതാണ്. ഛായാഗ്രഹണം പ്രയാഗ്. മിഹിര്‍ മാധവ്, അര്‍ജുന്‍ മനോജ്, ജാഫര്‍, അനന്തു, സജി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. 5.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.പിറന്നാള്‍ ദിനത്തില്‍ ഒരു യാചകന് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുന്ന ഒരു കുട്ടിയുടെ നന്മയാണ് ‘ഗുഡ് ഡേ’ ചിത്രം കാണിച്ചുതരുന്നത്. ഇതേ പ്രമേയം തന്നെയാണ് ’72 kg’ എന്ന ഷോര്‍ട്ട് ഫിലിമും കാണിച്ചിരിക്കുന്നത്.

’72 kg’ ഷോര്‍ട്ട് ഫിലിം കാണാം: