അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ആദ്യ ടീസര്‍ പുറത്ത്; വീഡിയോ കാണാം

ഭാവനയും ആസിഫലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. രോഹിത് വിഎസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായിക ഭാവനയാണ് ടീസറിലുള്ളത്. അപകടം സംഭവിച്ച് ആശുപത്രിയില്‍ കഴിയുന്ന ആസിഫ് അലിയുടെ കഥാപാത്രത്തോട് ഭാവന സംസാരിക്കുന്നതാണ് ടീസറിലുള്ളത്. അജു വര്‍ഗീസ്,, സൈജു കുറുപ്പ്, ശ്രിന്ദ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫോര്‍ എം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ബിനോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 24 ന് ചിത്രം പുറത്തിറങ്ങും.