മലയാള സംവിധായകന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു; വെളിപ്പെടുത്തലുമായി ലക്ഷ്മി രാമകൃഷ്ണന്‍

മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഒരു പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഇയാളുടെ ആവശ്യം നിരസിച്ചതോടെ നിരന്തരം അപമാനിക്കാന്‍ തുടങ്ങിതെന്നും ലക്ഷ്മി പറഞ്ഞു.അയാള്‍ സെറ്റില്‍ നിരന്തരം ചൂടാകുമായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ചായിരുന്നു അപമാനം. ബോധപൂര്‍വം എന്നെ അപമാനിക്കാന്‍ അയള്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നോടുള്ള ദേഷ്യം കാരണം ചില സീനുകള്‍ 25 തവണ വരെ റീക്കേ് എടുപ്പിച്ചിട്ടുണ്ട്. അയാളോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി. അത്തരക്കാരും സിനിമാ മേഖലയിലുണ്ട്‌ലക്ഷ്മി പറഞ്ഞു.ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മിയുടെ അനുഭവം പറഞ്ഞത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.സിനിമാ മേഖലയില്‍ ഇത്തരം ആളുകളുണ്ടെന്നും എന്നാല്‍ ആരും ഇതേക്കുറിച്ച് തുറന്ന് പറയാന്‍ തയ്യാറാകുന്നില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് ഒരു സംവിധായകന്‍ അയച്ച ആള്‍ പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ ഫഌറ്റില്‍ എത്തി. ആദ്യം പറഞ്ഞ അയാള്‍ ചില അഡ്ജസ്റ്റുമെന്റുകളെക്കുറിച്ച് പറഞ്ഞു. ഡേറ്റിന്റെ അഡ്ജസ്റ്റ്‌മെന്റ് ആകുമെന്നാണ് കരുതിയത്. എന്നാല്‍ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായപ്പോള്‍ അയാളെ ഇറക്കിവിട്ടുവെന്നും ലക്ഷ്മി പറഞ്ഞു. ലോഹിതദാസ് സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലക്ഷ്മി രാമകൃഷ്ണന്‍ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് ലക്ഷ്മി അവസാനം അഭിനയിച്ച മലയാള ചിത്രം.