സ്വിറ്റ്‌സര്‍ലന്‍ഡിലെ കഫെയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു;ഒരാള്‍ക്ക് പരുക്ക്

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ കഫെയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം.വടക്ക് പടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ബേസലിലെ കഫേയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.കഫേയിലേക്കു ഇരച്ചെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. വെടിവയ്പിന് പിന്നിലെ പ്രകോപനം വ്യക്തമല്ല.പ്രാദേശിക സമയം രാത്രി 8.15ന് കഫേ 56ലെത്തിയ രണ്ട് അജ്ഞാതര്‍ പ്രകോപനം കൂടാതെ ആളുകള്‍ക്ക് നേരെ വെടിയുതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.ആക്രമണം നടന്ന കഫേ നേരത്തെ മയക്കുമരുന്നിന്റെ കേന്ദ്രമായിരുന്നുവെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഉടമസ്ഥന്‍ മാറിയതിനുശേഷം ഇത് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രദേശവാസികള്‍ വൈകുന്നേരം ചെലവഴിക്കാന്‍ എത്തുന്ന ചെറിയ കഫേയായിരുന്നു ഇത്.

© 2025 Live Kerala News. All Rights Reserved.