വാളയാറില്‍ വീണ്ടും ബലാത്സംഗം; ആത്മഹത്യ ചെയ്ത 20കാരി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിന് ഇരയായി. വിഷം കഴിച്ച് ആത്മഹത്യ ചെയ്ത 20കാരി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശ നിലയിലായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗപ്പെട്ടെന്ന് വിവരം  വ്യക്തമായത്.സംഭവത്തില്‍ അയല്‍വാസിയായ രതീഷ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

വാളയാറില്‍ ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിച്ചിരുന്നില്ല. മനോവിഷമം മൂലം കുട്ടി ആത്മഹത്യചെയ്തതാണെന്നാണ് പൊലീസ് എഫ്‌ഐആര്‍.ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആദ്യമേ എത്തിയ പൊലീസ് കേസില്‍ കൃത്യമായ അന്വേഷണം നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. മൊഴികള്‍ പോലും കൃത്യമായി പരിഗണിക്കാതെയായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്. നിലവില്‍ ഇവരുടെ ബന്ധുവും അയല്‍ക്കാരനും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു.ബന്ധു മൂത്തകുട്ടിയെ നേരത്തെ പലവട്ടം പീഡിപ്പിച്ചതായി പെണ്‍കുട്ടി കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.