ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സിയോള്‍: വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പ്രദേശിക സമയമായ തിങ്കളാഴ്ച രാവിലെയാണ് അതിര്‍ത്തി പ്രദേശമായ തോചാംഗ്‌റിയില്‍ നിന്ന് ഉത്തരകൊറിയ വിക്ഷേപിച്ചത്.ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകള്‍ 1000 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ കടലില്‍ പതിച്ചു. കഴിഞ്ഞ മാസവും ഉത്തരകൊറിയ ഇത്തരത്തില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ യു.എന്നും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.