രണ്ട് വ്യത്യസ്തഭാവങ്ങളില്‍ മോഹന്‍ലാല്‍; 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ടീസര്‍ പുറത്തിറങ്ങി; വീഡിയോ കാണാം

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 1971 ബിയോണ്ട് ദി ബോര്‍ഡഴ്‌സ്. 35 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കഥ പറയുന്നത്. 1971ലെ ഇന്ത്യ-പാകി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. സിനിമയില്‍ തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. സുജിത് വാസുദേവാണ് ക്യാമറ. രാഹുല്‍ സുബ്രഹ്മണ്യം, സിദ്ധാര്‍ത്ഥ് വിപിന്‍ എന്നിവരാണ് സംഗീത സംവിധാനം.

1971 Beyond Borders Official Teaser

മോഹന്‍ലാലിന്റെ മേജര്‍രവി ചിത്രം '1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്' ഒഫിഷ്യല്‍ ടീസര്‍..

Posted by SouthLive Malayalam on Thursday, 2 March 2017

© 2024 Live Kerala News. All Rights Reserved.