കാസര്‍ഗോഡുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഹഫീസ് കൊല്ലപ്പെട്ടതായി സന്ദേശം;സംഭവം അഫ്ഗിനിലെ ഡ്രോണ്‍ ആക്രമണത്തില്‍

കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാസര്‍ഗാഡ് പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായി സന്ദേശം.പടന്നയിലെ അബ്ദുള്‍ ഹക്കീമിന്റെയും തെക്കേ കോളെത്ത് കദീജയുടെയും മകനാണ് ഹഫീസ്. സന്ദേശം ഇങ്ങനെ ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ എന്നാണ് സന്ദേശം. ടെലഗ്രാം അഫ്ഗാനില്‍ നിന്നാണെന്നാണ് സംശയം.പടന്ന സ്വദേശിയായ പൊതുപ്രവര്‍ത്തകന്റെ ഫോണിലാണ് സന്ദേശം ലഭിച്ചത്. ഹഫീസിനൊപ്പം പലായനം ചെയ്ത അഷ്ഫാഖ് ടെലഗ്രാം വഴി അയച്ചതാണ് സന്ദേശം.മലയാളികളുടെ പലായനം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ്. സന്ദേശം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും കേരള പൊലീസിന് ലഭിച്ചിട്ടില്ല. പടന്നയില്‍ നിന്ന് 11 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.കാണാതായവര്‍ക്കെതിരെ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ഈ മലയാളി സംഘത്തിന്റെ തലവനാണ് ഹഫീസ്. ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം.

 

© 2025 Live Kerala News. All Rights Reserved.