കോഴിക്കോട് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം.. കെ സുരേന്ദ്രന് പരിക്ക്‌

കോഴിക്കോട്: പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം കോഴിക്കോടും എറണാകുളത്തും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ഗ്രനേഡ് പ്രയോഗത്തില്‍ ബിജെപി സംസ്താന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനടക്കം 8 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പോലീസ് 10 ഓളം ഗ്രനേഡ് പ്രയോഗിച്ചു. എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കും, കോഴിക്കോട് ഡിഡിഇ ഓഫീസിലേക്കുമാണ് യുവമോര്‍ച്ച മാര്‍ച്ച് സംഘടിപ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷ സന്നാഹമാണ് കോഴിക്കോട് ഒരുക്കിയത്.

11737099_914799725258963_336089752_n

 

© 2024 Live Kerala News. All Rights Reserved.