ചെമ്മീന്‍ സിനിമ മത്സ്യ തൊഴിലാളികളെ അപമാനിക്കുന്നത്; 50ാം വര്‍ഷികം സര്‍ക്കാര്‍ ആഘോഷിച്ചാല്‍ തടയുമെന്ന് ധീവരസഭ

ചെമ്മീന്‍ സിനിമയുടെ അമ്പതാം വര്‍ഷികം സര്‍ക്കാര്‍ ആഘോഷിച്ചാല്‍ തടയുമെന്ന് ധീവരസഭ. ചെമ്മീന്‍ സിനിമയില്‍ തീരദേശ മത്സ്യതൊഴിലാളികളെ അപമാനിക്കുന്നതാണെന്നും അതിനാല്‍ ഇത്തരത്തില്‍ ഒരു ചടങ്ങു നടത്തിയാല്‍ തങ്ങള്‍ പ്രതിക്ഷേധിക്കുമെന്നും ധീവരസഭ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സിനിമയുടെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങ് ഉപേക്ഷിക്കണം എന്നു ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറയുന്നു. ഇന്നലെ ആലപ്പുഴയില്‍ ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപികരണയോഗം നടന്നിരുന്നു. ചെമ്മീന്‍ എന്ന നോവലും സിനിമയും ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പുറക്കാട്, നീര്‍ക്കുന്നം, ചള്ളി കടപ്പുറം എന്നി സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയാണ് അമ്പതാം വര്‍ഷികം ആഘോഷികത്തിന്റെ പരിപാടികള്‍ സംസ്‌കാരികവകുപ്പ് ആലോചിക്കുന്നത്. തകഴിയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് തിരക്കഥയെഴുതിയ ചിത്രമാണ് ചെമ്മീന്‍.സിനിമയുടെ 50ാം വാര്‍ഷികം ആഘോഷിക്കാനും അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ആദരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ചിത്രം പുറത്തിറങ്ങിയ കാലം മുതല്‍ ചെമ്മീനെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.