ദീപികയെത്തുന്നു.. ക്യാന്‍സര്‍ രോഗിയുടെ വേഷത്തില്‍..

ബോളിവുഡ് താരം ദീപിക പദുക്കോൺ അടുത്തതായി കാൻസർ രോഗിയുടെ വേഷം അവതരിപ്പിക്കുന്നു. ജോൺ ഗ്രീൻ എഴുതിയ ദി ഫോൾട്ട്  ഇൻ അവർ സ്റ്റാഴ്സ് എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദീപിക നായികയാകുന്നത്.  2014ൽ ഇതേ പേരിൽ ഒരു ഹോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു.

കാൻസർ ബാധിച്ച ഒരു പെൺകുട്ടി അവളുടെ മാതാപിതാക്കളുടെ നിർബന്ധപ്രകാരം കാൻസർ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘത്തിൽ എത്തുന്നു. അവിടെ വച്ച് അവൾ കാൻസർ രോഗിയായ ഒരു യുവാവുമായി പ്രണയത്തിലാകുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദീപികയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഹോമി അഡജാനിയ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദിനേഷ് വിജനാണ്.

സഞ്ജയ് ലീല ബൻസാലിയുടെ സ്വപ്ന പദ്ധതിയായ ഭായിറാവു മസ്താനി യുടെ പ്രചാരണം ദീപിക ഈ ഡിസംബറോടെ അവസാനിപ്പിച്ച ശേഷമാകും  ദി  ഫോൾട്ട്  ഇൻ അവർ സ്റ്റാഴ്സിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അടുത്ത വ‌ർഷം ചിത്രം പുറത്തിറക്കാനാണ് ഉദ്യേശിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.