പല്ലു തേക്കാത്തതിന് നാലുവയസുകാരിയെ അമ്മ ചവിട്ടിക്കൊന്നു

വാഷിങ്ടണ്‍: പല്ലു തേക്കാത്തതിന് നാല് വയസുകാരിയായ മകളെ അമ്മ ചവിട്ടിക്കൊന്നു. രാവിലെ പല്ലു തേയ്ക്കാത്തിന്റെ പേരില്‍ നാല് വയസുകാരിയായ നോഹ്ലെ അലക്‌സാന്‍ട്രയെ 20 കാരിയായ ഐറിസ് ഹെണ്‍ഡാനെസ് റിവാസ് ക്രൂരമായി മര്‍ദ്ദിച്ചത്. മുഖത്ത് തല്ലുകയും വയറ്റില്‍ ഇടിയ്ക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഐറിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം.അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ ബോധം കെട്ട് വീഴുകയായിരുന്നു.കുളിക്കാനെന്ന് പറഞ്ഞ് പോയ നോഹെലിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ കുട്ടി ബാത്ത്ടബ്ബില്‍ വീണുകിടക്കുന്നതാണ് കണ്ടതെന്ന്് ഐറിസ് പൊലീസിനോട് പറഞ്ഞു.