മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ പിടിയില്‍; പരിശോധന മധ്യകേരളത്തില്‍

തിരുവനന്തപുരം: മധ്യകേരളത്തിലെ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ പിടിയിലായി. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച രാവിലെ പൊലീസ് പ്രത്യേക പരിശോധന നടത്തിയത്. എറണാകുളം റേഞ്ച് ഐജി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയേക്കുമെന്നും പൊലീസ് പറഞ്ഞു.