ബാംഗ്ലൂര്‍: അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കിടന്ന യുവാവിനെ സഹായിക്കാതെ ഫോണില്‍ ചിത്രമെടുത്ത് ജനങ്ങള്‍. അന്‍വര്‍ അലി എന്ന 18കാരനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ബാംഗ്ലൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കൊപ്പലിലാണ് അന്‍വര്‍ അപകടത്തില്‍പ്പെടുന്നത്. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന അന്‍വര്‍ അലിയെ സര്‍ക്കാര്‍ ബസ് ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുന്ന ദാരുണദൃശ്യം കണ്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങളും വിഡിയോയും പകര്‍ത്താനായിരുന്നു അവര്‍ക്കു വ്യഗ്രത. 25 മിനിറ്റ് ആരും സഹായിക്കാനില്ലാതെ കിടന്ന അന്‍വര്‍ പിന്നീട് രക്തം വാര്‍ന്ന് മരിച്ചു. ആരും അന്‍വറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ലെന്നും എല്ലാവരും അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനാണ് ശ്രമിച്ചതെന്നും സഹോദരന്‍ റിയാസ് പ്രതികരിച്ചു. ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കില്‍ അന്‍വറിനെ രക്ഷപ്പെടുത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.