തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ബിജെപി നടത്തിയ റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. കെ സുരേന്ദ്രന്‍ അടക്കം ബിജെപി നേതാക്കള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. കല്ലേറില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റു.ലോ അക്കാദമിക്ക് മുന്നില്‍ ബിജെപി നേതാവ് വി മുരളീധരന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്കായിരുന്നു മാര്‍ച്ച്. ഇതിന് ശേഷമായിരുന്നു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. പരിക്കേറ്റവരെ പൊലീസ് വാഹനങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.