ഉത്തര്‍പ്രദേശില്‍ 150 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളില്ല; ബിജെപി പ്രതിസന്ധിയില്‍;മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് മത്സരിപ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ബിജെപിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു.നിയമസഭാ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി പെടാപ്പാടു പെടുന്നു.സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളിലേക്ക് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ ലഭിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു പാര്‍ട്ടികളിലെ ജനസ്വാധീനമുള്ള നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയേ വഴിയുള്ളൂ എന്ന് യുപിയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറയുന്നു. . സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധവും രാജി ഭീഷണിയും നിലനില്‍ക്കുന്നതിനിടെയാണ് നേതൃത്വത്തിന്റെ പുതിയ ശ്രമം. മേല്‍ജാതിക്കാരുടെ പിന്തുണ കൂടുതലുള്ള ബിജെപിക്ക്, സാധാരണഗതിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കുതന്നെ കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടിവരാറുണ്ട്. ബാക്കിയുള്ളവയാണു മറ്റുള്ളവര്‍ക്കു കൊടുക്കുന്നത്. എന്നാല്‍ ഇപ്പോഴതു മാറി. തങ്ങളുടെ സ്ഥിരം വോട്ട് ബാങ്കുകളെ പിണക്കാതെയും പുതിയ സമൂഹങ്ങളെ കൂടെക്കൂട്ടേണ്ടതും പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നു മനസ്സിലാക്കിയതോടെയാണത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റില്‍ 71ലും ബിജെപി വിജയിച്ചിരുന്നു. ഒബിസി കാര്‍ഡ് ഇറക്കിയാണ് ഇന്നു വിജയിച്ചത്. ഇതേ രീതി പിന്തുടരാനാണ് ഇത്തവണയും പാര്‍ട്ടിയുടെ നീക്കം. ദലിത്, യാദവ വോട്ടുകള്‍ ഇങ്ങനെ ആകര്‍ഷിക്കാനാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. യുപി പിടിക്കാനായാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും വന്‍ വിജയമായിരിക്കും.

© 2024 Live Kerala News. All Rights Reserved.