ബിജെപിക്ക് കനത്ത തിരിച്ചടി; യുപിയില്‍ വീണ്ടും രാജി; ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ നിന്ന് ഇന്നലെ നാല് എംഎല്‍എമാരും ഒരു മന്ത്രിയും കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെ വീണ്ടും ഒരു മന്ത്രി കൂടി രാജി വെച്ചു. വനം പരിസ്ഥിതി മന്ത്രി ദാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ദാരാ സിംഗ് ചൗഹാന്‍.ഇന്നലെ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചിരുന്നു.ഇതോടെ യുപിയില്‍ ബിജെപി വിട്ട എംഎല്‍എമാരുടെ എണ്ണം ആറായി.’അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നോക്കക്കാര്‍, ദളിതര്‍, കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍ എന്നിവരോട് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയമാണ് പുലര്‍ത്തിയത്.’ ഈ അവഗണനയില്‍ വേദനിച്ച് രാജി വെയ്ക്കുന്നതായ് കത്തില്‍ പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ സംസ്ഥാനത്ത് വീണ്ടും ജനവിധി തേടുന്ന ബിജെപിക്ക് രാജി കനത്ത തിരിച്ചടിയാണ്.

© 2022 Live Kerala News. All Rights Reserved.