ഉസൈന്‍ ബോള്‍ട്ടിന് ഒളിംപിക്‌സിലെ ട്രിപ്പിള്‍ സ്വര്‍ണം നഷ്ടമായി; റിലേ ടീം അംഗം നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

ലുസാന്‍:ഇതിഹാസ താരം താരം ഉസൈന്‍ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ഒളിംപിക്‌സ് സ്വര്‍ണം നഷ്ടമായി. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ബോള്‍ട്ട് അടങ്ങിയ റിലേ ടീം 4 ഗുണം 100 മീറ്ററില്‍ നേടിയ സ്വര്‍ണമാണ് നഷ്ടമായത്. റിലേയില്‍ ബോള്‍ട്ടിന്റെ ടീമംഗമായിരുന്ന നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് അടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. നെസ്റ്റ ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയിലായതോടെ ടീം അയോഗ്യരായി. ഇതോടെ സ്വര്‍ണം ബോള്‍ട്ട്് അടങ്ങിയ ടീം തിരിച്ചു കൊടുക്കേണ്ടി വരും. ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാര്‍ട്ടറെ പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. കാര്‍ട്ടറുടെ രക്തസാംപിളിന്റെ പരിശോധനാ ഫലം ഇപ്പോഴാണ് പുറത്തുവന്നത്.അന്ന് പരിശോധനയ്ക്കായി രക്തസാംപിള്‍ എടുത്ത 454 പേരില്‍ ഒരാളായിരുന്നു കാര്‍ട്ടര്‍. പരിശോധനയില്‍ മരുന്ന് ഉപയോഗിച്ചതായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കണ്ടെത്തി.അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റി 454ഓളം സാമ്പിളുകളാണ് വീണ്ടും പരിശോധിച്ചത്. ഈ പരിശോധനയിലാണ് നെസ്റ്റ കുടുങ്ങിയത്. നെസ്റ്റയുടെ സാമ്പിളില്‍ നിരോധിത വസ്തുവായ മീഥൈല്‍ഹെക്‌സാമിന്റെ സാന്നിധ്യം കണ്ടെത്തി. ലണ്ടനില്‍ അഞ്ച് വര്‍ഷം മുമ്പ് ജമൈയ്ക്കയ്ക്ക് വേണ്ടി മെഡല്‍ നേടിയ ടീമിലും നെസ്റ്റ കാര്‍ട്ടര്‍ അംഗമായിരുന്നു.റിലേ മെഡല്‍ നഷ്ടമായതോടെ ബോള്‍ട്ടിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡലുകളുടെ എണ്ണം എട്ടായി കുറയും. ബീജിംഗിന് പിന്നാലെ ലണ്ടനിലും റിയോയിലും ബോള്‍ട്ട് ട്രിപ്പിള്‍ നേടിയിരുന്നു. 100, 200 മീറ്റര്‍ ഓട്ടത്തിലും 4 ഗുണം 100 മീറ്റര്‍ റിലേയിലുമാണ് ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം

© 2024 Live Kerala News. All Rights Reserved.