ഉസൈന്‍ ബോള്‍ട്ട് വിദ്യാര്‍ത്ഥിനിക്കൊപ്പം കിടപ്പറ പങ്കിടുന്ന ചിത്രങ്ങള്‍ പുറത്ത്; വീഡിയോ കാണാം

റിയോ ഡി ജനീറോ: ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടും ബ്രസീലിലെ 20കാരിയായ വിദ്യാര്‍ത്ഥിനിയും തമ്മില്‍ കിടപ്പറയില്‍ അടുത്തിടപഴകുന്നതിന്റെ ചൂടന്‍ ചിത്രങ്ങള്‍ പുറത്തായി. ചിത്രത്തില്‍ ഉള്ള പെണ്‍കുട്ടി കുപ്രസിദ്ധ മയക്കു മരുന്നു ഗ്യാങ് ലീഡറിന്റെ വിധവയാണെന്ന് റിപ്പോര്‍ട്ടുകള്‍. റിയോയിലെ ഏറ്റവും കുപ്രസിദ്ധമായ മയക്കുമരുന്ന് ഗ്യാങ്ങുകളില്‍ ഒന്നിന്റെ തലവനായ ഡഗ്ലസ് ഡൊണാറ്റോ പെരേര എന്ന ഡിനാ ടെറോയുടെ ഭാര്യയാണ് ബോള്‍ട്ടിനൊപ്പം ചൂടന്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജേഡി ഡര്‍ട്ടെയെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പോലീസുമായുള്ള ഏറ്റ് മുട്ടലിനിടെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഡിനാ ടെറോ കൊല്ലപ്പെടുന്നത്. റിയോയിലെ മയക്കു മരുന്നു വില്‍പ്പന നിയന്ത്രിച്ചിരുന്നു മാഫിയാ സംഘത്തലവനായിരുന്നു ഡിനാ ടെറര്‍. റിയോയില്‍ ഒളിമ്പിക്‌സിനിടെ ഉസൈന്‍ ബോള്‍ട്ടിന്റെ മുപ്പതാം ജന്മദിനം ആഘോഷിച്ച ദിവസത്തെ ചിത്രമാണ് പുറത്തു വന്നത്. പിറന്നാള്‍ ആഘോഷത്തില്‍ മറ്റൊരു സ്ത്രീയോടൊപ്പം ബോള്‍ട്ട് ഇഴുകിച്ചേര്‍ന്ന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ രംഗങ്ങളും പുറത്തായിട്ടുണ്ട്. കാമുകിയും ഫാഷന്‍ ഡിസൈനറുമായ കാസി ബെന്നറ്റിനെ ബോള്‍ട്ട് വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ജേഡി ഡുയര്‍തെയുമായുള്ള ബോള്‍ട്ടിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.