‘സുന്ദരി’ പരാമർശം;വിനയ് കത്യാറിന്റെ വാക്കുകള്‍ കോട്ട് താന്‍ പൊട്ടിച്ചിരിച്ചു; ബിജെപി നേതാവിനെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി നേതാവ് വിനയ് കത്യാറിന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി ബിജെപി. പ്രിയങ്ക അത്ര സുന്ദരിയല്ലെന്നും പ്രിയങ്കയേക്കാള്‍ ചന്ദമുള്ള പെണ്ണുങ്ങള്‍ ബിജെപിയില്‍ ഉണ്ടെന്നുമായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയുടെ പരാമര്‍ശം. വിനയ് കത്യാറിന്റെ വാക്കുകള്‍ കേട്ടു പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയാണ്, എന്നേക്കാള്‍ സൗന്ദര്യമുള്ളവര്‍ ഉണ്ട്. എന്നാല്‍ എന്നേക്കാളും ശക്തിയും ബുദ്ധിയും വിവരവും ഉള്ള, ഈ നിലയിലെത്താന്‍ ഏറെ പാടുപെട്ട എന്റെ സഹപ്രവര്‍ത്തകരുടെ സൗന്ദര്യത്തെ മാത്രമേ അദ്ദേഹം കാണുന്നുള്ളൂവെന്നതാണ് എന്നെ കൂടുതല്‍ ചിരിപ്പിക്കുന്നത് പ്രിയങ്ക പറയുന്നു. സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് വിനയ് കത്യാറിന്റെ വിവാദ പരാമര്‍ശമെന്ന് പ്രിയങ്ക ഗാന്ധി.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യപ്രചാരകയായി പ്രിയങ്കയെ ഇറക്കുമെന്ന റിപ്പോര്‍ട്ടിനോട് വാര്‍ത്താ ചാനലില്‍ പ്രതികരിക്കവേയായിരുന്നു വിനയ് കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.ജനങ്ങള്‍ പറയുന്നപോലെ അത്ര സുന്ദരിയൊന്നുമല്ല പ്രിയങ്ക. അതിലും ചന്തമുള്ള പെണ്ണുങ്ങള്‍ ബി.ജെ.പിയിലുണ്ട്. പ്രിയങ്കയെക്കാള്‍ എത്ര സുന്ദരിയാണ് സ്മൃതി ഇറാനി. അവര്‍ പോകുന്നിടത്തെല്ലാം വലിയ ജനക്കുട്ടമാണ്. പ്രിയങ്കയെക്കാള്‍ മികച്ച പ്രാസംഗിക കൂടിയാണ് സ്മൃതി എന്നും രാജ്യസഭാഗം കൂടിയായ കത്യാര്‍ പറഞ്ഞിരുന്നു

© 2024 Live Kerala News. All Rights Reserved.